ന്യൂഡല്‍ഹി: ബിഹാറിലുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 80 ലധികം പേര്‍ക്കു പരിക്കേറ്റു. പൂര്‍നീയ, ബഗല്‍പൂര്‍, മധേപുരി എന്നീ ജില്ലകളെയാണ് കൊടുംങ്കാറ്റ് ബാധിച്ചത്.
ബിഹാര്‍ സര്‍ക്കാരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു ശക്തമായ കൊടുങ്കാറ്റ് ഉണ്ടായത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ദുരന്ത ബാധിത മേഖലകളില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി ദുരന്ത നിവാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചു.


