പാറ്റ്‌ന: ബിഹാറിനെ മോഡി ലേലത്തിനു വെച്ചിരിക്കുകയാണോയെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തിന് 1.25 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് മോഡി പ്രഖ്യാപിച്ചതിനു മണിക്കൂറികള്‍ക്കകമാണ് നിതീഷ് കുമാറിന്റെ പ്രതികരണം.
അന്‍പത് കോടി അറുപത് കോടി എന്നൊക്കെ പ്രധാനമന്ത്രി പ്രധാനമന്ത്രി വിളിച്ചു പറയുന്നതു കേട്ടാല്‍ ലേലമാണോ എന്ന് തോന്നും. സംസ്ഥാനത്തിന് പ്രത്യേക പദവിയാണ് ആവശ്യം.
കേന്ദ്ര-സംസ്ഥാന സംയുക്ത ഭരണത്തെക്കുറിച്ച് പ്രസംഗിക്കുന്ന മോഡി, അദ്ദേഹം സന്ദര്‍ശിക്കുന്ന സംസ്ഥാനങ്ങളെയെല്ലാം അപമാനിക്കുകയാണ് ചെയ്യുന്നത്.
കേന്ദ്ര സഹായം ആവശ്യപ്പെടുന്നവരെ മോഡി പുച്ഛിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ബീഹാറിന് പ്രത്യേക പദവി ലഭിക്കുന്നതോടെ സംസ്ഥാനത്തിന് നികുതി ഇളവുകള്‍ ലഭിക്കും. ഇതുവഴി നിക്ഷേപകരെ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്നും നിതീഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി.


