ബി.ജെ.പി എം.പിമാരുടെ വീടിന് നേരെ കല്ലേറ്

അലഹബാദ്: കേന്ദ്രമന്ത്രി മേനകാ ഗാന്ധിയ്‌ക്കെതിരെ പരാമര്‍ശം നടത്തിയ ബി.ജെ.പി എം.പി ശ്യാമാ ചരണ്‍ ഗുപ്തയുടെ വീടിനു നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. മേനകാ ഗന്ധിയുടെ മകന്‍ വരുണ്‍ ഗാന്ധിയുടെ അനുയായികളാണ് കല്ലേറ് നടത്തിയത്. വരുന്ന തിരഞ്ഞെടുപ്പില്‍ വരുണിനെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന മേനകാ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ചരണ്‍ ഗുപ്ത രംഗത്തുവന്നത്.

ഗുപ്ത മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിലേക്ക് വരുണിന്റെ അനുയായികള്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. ഗുപ്തയുടെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്രെ വീടിനു നേരെ കല്ലെറിയുകയായിരുന്നു. വീടിനു പുറത്ത് പതിച്ചിരുന്ന പോസ്റ്ററുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

Top