ന്യൂഡല്‍ഹി: ബിജെപി മന്ത്രിമാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ രാജി വയ്‌ക്കേണ്ടതില്ലെന്നും പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു.
ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്ത രീതിയിലാണ് കോണ്‍ഗ്രസ് സഭയില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്നും വെങ്കയ്യാനായിഡു ചോദിച്ചു.


