ബിജെപിക്കാരെ അറസ്റ്റ് ചെയ്യുന്ന പൊലീസുകാരെ കൈകാര്യം ചെയ്യും: വി വി രാജേഷ്

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യഭീഷണിയുമായി ബിജെപി നേതാവ് വിവി രാജേഷ് രംഗത്ത് എത്തി. ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്താല്‍ പലിശയടക്കം പ്രതികാരം ചെയ്യുമെന്നും മുന്‍പും ഇത്തരത്തില്‍ കൈക്കാര്യം ചെയ്തിട്ടുണ്ടെന്നും വിവി രാജേഷ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന സിപിഐഎം അനുഭാവികളായ പൊലീസുകാരെ കൈകാര്യം ചെയ്യുമെന്നും വിവി രാജേഷ് പറഞ്ഞു.

കായംകുളത്ത് വച്ച് നടന്ന പരിപാടിക്കിടെയായിരുന്നു വിവി രാജേഷിന്റെ പ്രസ്താവന. മുന്‍പും പല കേമന്‍മാരായ ഉദ്യോഗസ്ഥരും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അവര്‍ക്കെല്ലാം പലിശയുടെ പലിശയടക്കം കൊടുത്തിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.

Top