തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി. ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുന്നതിനായാണ് അമിത് ഷാ തലസ്ഥാന നഗരിയില്‍ എത്തിയത്.
തിങ്കളാഴ്ച വൈകുന്നേരമാണു ഉപരോധ സമരം ആരംഭിച്ചത്.വിവിധ ജില്ലകളില്‍ നിന്നായി മുപ്പതിനായിരത്തില്‍പരം പ്രവര്‍ത്തകരാണ് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍, നേതാക്കളായ ഒ.രാജഗോപാല്‍, പി.കെ കൃഷ്ണദാസ് വി.വി.രാജേഷ്, എംടി.രമേഷ്, എന്നിവരാണ് ഉപരോധത്തിനു നേതൃത്വം നല്‍കുന്നത്.


