ബിജു രമേശിന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ പിന്തുണ

കൊച്ചി: ബിജു രമേശിന് പൂര്‍ണ പിന്തുണയുമായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ബാറുടമകളുടെ യോഗത്തിലാണ് ധാരണയായത്. മുഴുവന്‍ ബാറുടമകളുടെയും പിന്തുണതേടാന്‍ ജനറല്‍ ബോഡി വിളിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ടിരിക്കുന്ന വിഷയത്തില്‍ നാളെ വിജിലന്‍സിന് തെളിവുകള്‍ സമര്‍പ്പിക്കും. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ ഭാരവാഹികളുമാണ് യോഗത്തില്‍ പങ്കെടുക്കുത്തത്. യോഗത്തിന് ശേഷം മാത്രമേ വിജിലന്‍സിന് മൊഴി നല്‍കൂവെന്ന് ബിജു രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top