ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ഹോട്ടല്‍ പൊളിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ രാജധാനി കെട്ടിടം പൊളിക്കാന്‍ ഉത്തരവ്. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ളതാണ് രാജധാനി. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ജില്ലാ ഭരണകൂടമാണ് പൊളിക്കാന്‍ ഉത്തരവിട്ടത്.

15 ദിവസത്തിനകം പൊളിക്കാനാണ് ഉത്തരവ്. ദുരന്ത നിവാരണ നിയമം സംബന്ധിച്ചാണ് നടപടി. എഡിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന സംയുക്ത പരിശോധനയെ തുടര്‍ന്നാണ് തീരുമാനം. കെട്ടിടം നിര്‍മ്മിച്ചത് തെക്കേക്കര കനാല്‍ കയ്യേറിയാണെന്ന് കണ്ടെത്തിയിരുന്നു.

Top