തിരുവനന്തപുരം: ബിജു രമേശിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു. കെ ബാബുവിന് കോഴ നല്‍കിയെന്ന ബിജുരമേശിന്റെ രഹസ്യമൊഴി പുറത്തുവന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജുരമേശ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും ബാബു പറഞ്ഞു. എക്‌സൈസ് മന്ത്രിക്കു പത്തുകോടി രൂപ കോഴ നല്‍കിയെന്നായിരുന്നു ബിജുവിന്റെ രഹസ്യമൊഴിയിലുണ്ടായിരുന്നത്.


