ബിജു മേനോന്‍ യാത്ര തുടങ്ങി; ലക്ഷ്യം ഇന്ത്യന്‍ പര്യടനം

സംവിധായകന്‍ ലാല്‍ ജോസിന് പിന്നാലെ നടന്‍ ബിജു മേനോനും കാറില്‍ യാത്ര ആരംഭിച്ചു. ലോക യാത്രയ്ക്കല്ല ഇന്ത്യന്‍ യാത്രയ്ക്കാണെന്നു മാത്രം.  ഒപ്പം  സുഹൃത്തുക്കളും. വെള്ളിയാഴ്ച സംഘം യാത്രതിരിച്ചു കഴിഞ്ഞു.  30 ദിവസം നീണ്ടു നല്‍ക്കുന്നതാണ് യാത്രപരിപാടി.

വടക്കു കിഴക്കന്‍ പ്രദേശങ്ങളും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുമെല്ലാം സംഘം ചുറ്റിയടിക്കും. യാത്രാപ്രിയനായ ബിജു മേനോന്‍ കുടുംബത്തോടും അല്ലാതെയും ഇതിനകം തന്നെ ഇന്ത്യയില്‍ പലയിടങ്ങളിലും ചുറ്റിക്കറങ്ങിയിട്ടുണ്ട്.

സംവിധായകന്‍ ലാല്‍ ജോസും സംഘവും 27 രാജ്യങ്ങളിലായി കാറില്‍ ലോക പര്യടനം നടത്തിയത് ഈയിടയ്ക്കാണ്. രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ചിത്രീകരിച്ച വീഡിയോ ലാല്‍ ജോസ് അടുത്തുതന്നെ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Top