ബിജു മേനോനെ നായകനാക്കി വി കെ പ്രകാശ് പുതിയ ചിത്രമൊരുക്കുന്നു

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോന്‍ നായകനാകുന്നു. ഷേയ്ക് ഹാന്‍ഡ് എന്ന ചിത്രത്തിലാണ് ബിജു മേനോന്‍ നായകനാകുന്നത്.

ബിജു മേനോന് ഒപ്പം അജു വര്‍ഗീസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും മുമ്പ് ഒന്നിച്ച വെള്ളിമൂങ്ങ സൂപ്പര്‍ഹിറ്റായിരുന്നു.
ഡേവിഡ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതസംവിധാനം ഗോപി സുന്ദര്‍

തൃശൂരും ദുബായിയുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

അതേസമയം, ബിജു മേനോന്റേതായി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന ചിത്രം മധുരനാരങ്ങയാണ്. അജു വര്‍ഗീസ് ഇപ്പോള്‍ ലോഹം, കെഎല്‍ 10 എന്നീ സിനിമകളുടെ തിരക്കിലാണ്.

Top