ബിജു മേനോനും ഫഹദ് ഫാസിലും ഒന്നിക്കുന്നു

ക്യാമറാമാന്‍ പി. സുകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസിലും ബിജു മേനോനും ഒന്നിക്കുന്നു. ദിലീപ് നായകനായ സ്വലേ എന്ന ചിത്രം ഒരുക്കിയാണ് പി. സുകുമാര്‍ സംവിധാന രംഗത്തേക്ക് എത്തുന്നത്. പേരു തീരുമാനിച്ചിട്ടില്ല.

നിരവധി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ശേഷമാണ് പി. സുകുമാര്‍ സംവിധായകനാകുന്നത്. ബിജു മേനോന്‍ നായകനായ വെള്ളിമൂങ്ങയും ഫഹദിന്റെ മണിരത്‌നവും ഇപ്പോള്‍ വിജയകരമായി തിയെറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Top