ബിഗ് ബിക്ക് ഇന്ന് 72ാം പിറന്നാള്‍

മുംബൈ: ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിക്ക് ഇന്ന് 72ാം പിറന്നാള്‍. തിരക്കുകള്‍ക്ക് ഇടവേള നല്‍കി മുബൈയിലെ വസതിയില്‍ കുടുംബത്തോടൊപ്പമാണ് ബച്ചന്‍ തന്റെ 72-ാം പിറന്നാള്‍ ആഘോഷിക്കുന്നത്.

45 വര്‍ഷം മുമ്പ് സിനിമയിലെത്തിയ ബച്ചന്‍ സാത്ത് ഹിന്ദുസ്ഥാനിയിലെ അഭിനയത്തിലൂടെയായിരുന്നു വെള്ളിത്തിരയില്‍ ചുവടുറപ്പിച്ചത്. 1971 ല്‍ പുറത്തിറങ്ങിയ ആനന്ദ് ബച്ചന്റെ ജീവിതത്തിലെ വഴിത്തിരിവായി. സിനിമയില്‍ വില്ലനായും നായകനായും തിളങ്ങിയ ബിഗ്ബിയുടെ വളര്‍ച്ച ഇന്ത്യന്‍ സിനിമയുടെ ചരിത്രം കൂടിയാണ്. ബിഗ് സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും ഒരു പോലെ പ്രേക്ഷകരെ കയ്യിലെടുക്കാനും ബച്ചന് സാധിച്ചു.

Top