ബാഹുബലി ബള്‍ഗേറിയയിലേക്ക്

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ ചിത്രീകരണം ബള്‍ഗേറിയയിലും. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രം ഇപ്പോള്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. തുടര്‍ന്നു മഹാബലേശ്വറിലും ചിത്രം ഷൂട്ട് ചെയ്യും. ഇതിന് ശേഷമായിരിക്കും ബള്‍ഗേറിയയിലേക്ക് ചിത്രീകരണത്തിനായി സംഘം പോകുക.

പ്രഭാസാണ് ബാഹുബലിയിലെ നായകന്‍. അനുഷ്‌കയും തമന്നയുമാണ് നായികമാര്‍. കീരവാണിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. സെന്തില്‍കുമാര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. അര്‍ക മീഡിയ വര്‍ക്‌സാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ബാഹുബലി തിയെറ്ററുകളില്‍ എത്തും.

Top