ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി.. ചിത്രത്തിന്റെ ഓഡിയൊ ഉടന്‍ പുറത്തിറക്കും. പക്ഷെ ചെറിയൊരു ചടങ്ങിലൂടെയൊന്നുമല്ല സിനിമയെ പോലെ തന്നെ ഏറെ ആര്‍ഭാടങ്ങളോടെയാണ് രാജമൗലി സംവിധാനം ചെയ്യുന്ന ബാഹുബലിയുടെ ഓഡിയൊ ലോഞ്ച് ചെയ്യുന്നത്.
എന്നാല്‍ ഓഡിയൊ ലോഞ്ചിന്റെ ദിവസം ഏതാണെന്നു ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രം തമിഴിലും ഹിന്ദിയിലും, തെലുങ്കിലും പുറത്തിറങ്ങുന്നുണ്ട്. ഓഡിയൊ ലോഞ്ച് ഹൈദരാബാദിലും ചെന്നൈയിലും മുംബൈയിലും പുറത്തിറങ്ങുന്നുണ്ട്. വലിയ പ്രതീക്ഷയാണ് ബാഹുബലിയെ സംബന്ധിച്ച് പ്രേക്ഷകര്‍ക്കുള്ളത്. രണ്ട് ഭാഗമായി ചിത്രം പുറത്തിറങ്ങുന്നു. പ്രഭാസ് ആണ് ചിത്രത്തിലെ നായകന്‍. അനുഷ്‌കയും തമന്നയും നായിക വേഷത്തില്‍ എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് കീരവാണി. നിര്‍മാണം അര്‍ക്ക മീഡിയ. സുദിപ്, സത്യരാജ്, റാണാ ദഗുപതി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.


