ബാഴ്‌സലോണയ്ക്ക് തോല്‍വി

പാരീസ്: യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തോല്‍വി. പാരീസ് സെയ്ന്റ് ജെര്‍മന്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു മുന്‍ചാമ്പ്യന്മാരെ മുട്ടുകുത്തിച്ചത്. മറ്റു മത്സരത്തില്‍ ചെല്‍സിയും ബയേണ്‍ മ്യൂണികും വിജയം നേടി.

ബാഴ്‌സലോണയ്ക്ക് വേണ്ടി മെസ്സിയും നെയ്മറും ഓരോ ഗോളുകള്‍ വീതം നേടി. പി എസ്സ് ജിയ്ക്ക് വേണ്ടി ഡേവിഡ് ലൂയിസ്, മാര്‍ക്കോ വെറാറ്റി, ബ്രയിസ് മറ്റൂഡി എന്നിവരും ഗോളുകള്‍ നേടി.

സി.എസ്.കെ മോസ്‌കോയ്‌ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ വിജയം. ഇരുപത്തിരണ്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ തോമസ് മുള്ളര്‍ ജര്‍മ്മന്‍ ടീമിന്റെ വിജയ ഗോള്‍ നേടി. കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ റോമ ഒരു ഗോളിന് സമനിലയില്‍ പൂട്ടി. സെര്‍ജിയോ അഗ്യൂറോയുടെ ഗോളിന് വെറ്ററന്‍ സ്‌ട്രൈക്കര്‍ ഫ്രാന്‍സിസ്‌കോ ടോട്ടിയാണ് മറുപടി ഗോളടിച്ചത്

Top