ഹോളിവുഡ് കാത്തിരിക്കുന്ന ചിത്രം ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്റെ ട്രെയിലര്‍ ലീക്കായി എത്തി. തിങ്കളാഴ്ച പ്രത്യേക ഐമാക്‌സ് സ്‌ക്രീനിങ്ങില്‍ അവതരിപ്പിക്കാനിരിക്കെയാണ് ട്രെയിലര്‍ ലീക്കായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
സൂപ്പര്‍മാനും ബാറ്റ്മാനും എതിരിടുമ്പോള്‍ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുണ്ടാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സാക്ക് സ്‌നെയ്ദറാണ് ചിത്രത്തിന്റെ സംവിധാനം.
സാക്കിന്റെ ഭാര്യ ഡിബോര്‍ഷ് സ്‌നെയ്ദറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്‌സ് ചിത്രം വിതരണത്തിനെത്തിക്കും. റിലീസിംഗ് തീരുമാനിച്ചിരിക്കുന്നത് 2016 മാര്‍ച്ച് 25 നാണ്.


