ബാറുടമകള്‍ക്കായി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത് തടയണമെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ബാറുടമകള്‍ക്കായി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത് തടയണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. ബാറുടമകള്‍ക്കായി സുപ്രീംകോടതിയില്‍ എ.ജി ഹാജരായത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ബാറുടമകളുടെ പണംവാങ്ങി സര്‍ക്കാരിനെതിരെ വാദിക്കുന്നത് പദവിക്കു ചേര്‍ന്നതല്ലെന്നും എ.ജിയുടെ നടപടിക്ക് ന്യായീകരണമില്ലെന്നും പ്രശാന്ത് ഭൂഷണ്‍ ഡല്‍ഹിയില്‍ പറഞ്ഞു.

പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Top