ബാര്‍ വിഷയം: സര്‍ക്കാര്‍ ഉത്തരവിനുള്ള സ്റ്റേ നീട്ടിനല്‍കണമെന്ന് ബാറുടമകള്‍

ന്യൂഡല്‍ഹി: ബാര്‍ വിഷയത്തില്‍ ഹൈക്കോടതി വിധി വരുന്നതുവരെ സര്‍ക്കാര്‍ ഉത്തരവിന് ഏര്‍പെടുത്തിയിരിക്കുന്ന സ്‌റ്റേ നീട്ടണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

സെപ്തംബര്‍ പകുതിയോടെ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടയ്ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെ തുടരാന്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

ബാറുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ലൈസന്‍സ് ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് ബാര്‍ ഉടമകള്‍ ഹര്‍ജി സമര്‍പ്പിച്ചത്. ബാര്‍ ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കും. ഹര്‍ജി ഇന്ന് ഉച്ചയോടെ കോടതി പരിഗണിക്കും

Top