കൊച്ചി: സംസ്ഥാനത്തെ പുതിയ മദ്യ നയത്തെ തുടര്‍ന്ന് ബാറുകള്‍ പൂട്ടാനുള്ള നടപടിക്കെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് കെ.ടി. ശങ്കരന്, ജസ്റ്റീസ് പി.ഡി. രാജന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. മദ്യനയം നിലവില്‍ വന്ന സാഹചര്യത്തില്‍ ബാറുടമകളുടെ ഹര്‍ജി അപ്രസക്തമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. മദ്യവില്പന മൗലികാവകാശമല്ലെന്നും മദ്യനയം ഭരണഘടനാവിരുദ്ധമല്ലെന്നും വ്യക്തമാക്കി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അതേസമയം, മദ്യനയം ചോദ്യംചെയ്തു കൊണ്ട് നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ ബഞ്ചില്‍ വാദം തുടരും.
ബാര്‍ ലൈസന്‍സ്: ബാറുടമകള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
