ന്യൂഡല്‍ഹി: ബാര്‍ കേസില്‍ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതു സുപ്രീംകോടതി 20ലേക്കു മാറ്റി. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പു ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നു ബാറുടമകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 20ലേക്കു മാറ്റിയത്.
ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ചു കൊണ്ടള്ള ഹൈക്കോടതി ഉത്തരവിനെതിരേയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഫോര്‍സ്റ്റാര്‍ ബാറുടമകളാണു ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന തടസഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും.


