ബാര്‍ ലൈസന്‍സ്: മദ്യനയത്തിനെതിരായ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

കൊച്ചി: സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വാദം കേള്‍ക്കും. പഞ്ചനക്ഷത്ര ബാറുകളൊഴികെയുളള മുഴുവന്‍ ബാറുകളും പൂട്ടാനുളള ഉത്തരവ് ചോദ്യംചെയ്തുളള ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ഹാജരാകും. കേസില്‍ ബാറുടമകളുടെ വാദം ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. ഇന്ന് സര്‍ക്കാരിന്റെ മറുപടി വാദം നടക്കും.

മദ്യനയം ചോദ്യം ചെയ്യാന്‍ ബാറുടമകള്‍ക്ക് അവകാശമില്ലെന്ന വാദമായിരിക്കും സര്‍ക്കാര്‍ ജസ്റ്റിസ് സുരേന്ദ്രമോഹന്‍ മുന്പാകെ അവതരിപ്പിക്കുക. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ഈ മാസം 30നു മുന്‍പ് തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Top