ബാര്‍ തൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി കെ.ബാബു

തൃശൂര്‍: സംസ്ഥാനത്ത് അടച്ചു പൂട്ടുന്ന ബാറുകളിലെ തൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. ഇതിനായി ബാര്‍ തൊഴിലാളികളുടെ സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എക്‌സൈസ് അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മദ്യനിരോധനത്തിലൂടെ ബാര്‍ തൊഴിലാളികള്‍ തൊഴിലില്ലാതാവും. അവരെ സഹായിക്കുന്നതിന് വേണ്ടിയാണ് മദ്യത്തിന് വില കൂട്ടിയതും സെസ് ഏര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. മദ്യനയം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് ചെക് പോസ്റ്റുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും. ഇതിനായി പുതിയ തസ്തികള്‍ സൃഷ്ടിക്കും. 90 വനിതാ എക്‌സൈസ് ജീവനക്കാരെ അടുത്ത ബാച്ചില്‍ റിക്രൂട്ട് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Top