ബാര്‍ കോഴ വിഷയത്തില്‍ വിഎസിനെ തള്ളി സിപിഎം കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന വി.എസിന്റെ നിലപാടിനെ തള്ളി സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത്. വിഷയത്തില്‍ സംസ്ഥാന നേതൃത്വം രണ്ട് തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് രാവിലെ അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം മതിയെന്ന തീരുമാനത്തിലെത്തിയത്. സംസ്ഥാന നേതൃത്വത്തോട് പ്രശ്‌നത്തില്‍ അന്തിമ തീരുമാനമെടുക്കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെടും.

സിബിഐ അന്വേഷണം എന്ന വിഷയത്തില്‍ വി.എസും ഔദ്യോഗിക നേതൃത്വവും വ്യത്യസ്ത നിലപാടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ബുധനാഴ്ച അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരാന്‍ തീരുമാനിച്ചു. ഈ മാസം 14ന് സെക്രട്ടറിയേറ്റ് ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിഷയം അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് യോഗം നേരത്തെയാക്കിയത്.

Top