ബാര്‍ കോഴ വിവാദത്തില്‍ മാണിയെ പിന്തുണച്ച് മന്ത്രിസഭ

തിരുവനന്തപുരം: കെ.എം.മാണിയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്നും മാണി കേരളാ കോണ്‍ഗ്രസിന്റേതു മാത്രമല്ല യുഡിഎഫിന്റെ ഏറ്റവും മുതിര്‍ന്ന നേതാവാണെന്നും മുഖ്യമന്ത്രി.

ബാര്‍ കോഴ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഇരട്ടത്താപ്പാണുള്ളത്. വി.എസ് ആദ്യം ആവശ്യപ്പെട്ടത് വിജിലന്‍സ് അന്വേഷണമാണ്. വി.എസിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടികള്‍ തുടങ്ങിയത്. വി.എസ് നിലപാട് മാറ്റുന്നതിനനുസരിച്ച് സര്‍ക്കാരിന് മാറാന്‍ കഴിയുമോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top