ബാര്‍ കോഴ: മാണിക്കെതിരെ നല്‍കിയ ഹര്‍ജി ലോകായുക്ത തള്ളി

തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസില്‍ മാണിക്കെതിരായ ഹര്‍ജി ലോകായുക്ത തള്ളി. കേസുമായി ബന്ധപ്പെട്ട് നല്‍കിയ തെളിവുകള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത ജഡ്ജി ഹര്‍ജി തള്ളിയത്.

കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തില്‍ ആവശ്യമെങ്കില്‍ ഹര്‍ജി വീണ്ടും പരിഗണിക്കാമെന്നും ജഡ്ജി വ്യക്തമാക്കി. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രി കെഎം മാണിക്കെതിരായ ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയത്.

Top