ബാര്‍ കോഴ: മാണിക്കെതിരായ അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ്

ബാര്‍ കോഴ കേസ്: ബാര്‍ കോഴ കേസല്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ് എസ്.പി ആര്‍.സുകേശന്‍. അന്തിമ റിപ്പോര്‍ട്ട് ഉടനെ സമര്‍പ്പിക്കും. നിയമപരിശോധനക്കും ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനക്കും ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ബാര്‍കോഴക്കേസ് കോടതി നേരിട്ട് നിരീക്ഷിക്കണമെന്ന ബിജു രമേശിന്റെ ഹര്‍ജി പരിഗണിക്കവേയാണ് അന്വേഷണം പൂര്‍ത്തിയായ വിവരം അന്വേഷണഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി ആര്‍.സുകേശന്‍ കോടതിയില്‍ നേരിട്ട് ഹാജരായി അറിയിച്ചത്. ഇതുസംബന്ധിച്ച് കോടതിയ്ക്ക് രേഖാമൂലം റിപ്പോര്‍ട്ടും കൈമാറി.

അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറക്കുന്നതിനായി ബാര്‍ അസോസിയേഷന്‍ കെ.എം മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന കേസിലാണ് അന്വേഷണം. ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് കേസെടുക്കുകയായിരുന്നു.

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം.മാണിക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കിക്കൊണ്ട് കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യാഗസ്ഥന്റെ കൈകഴുകല്‍. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും എന്നാല്‍ തുടര്‍ന്നുള്ള നടപടികള്‍ തന്റെ പൂര്‍ണ നിയന്ത്രണത്തില്‍ അല്ലെന്നുമാണ് വിജിലന്‍സ് എസ്.പി ആര്‍.സുകേശന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

Top