ബാര്‍ കോഴ: ബിജു രമേശ് ഇന്ന് രഹസ്യ മൊഴി നല്‍കും

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ബാറുടമ ബിജു രമേശ് ഇന്നു മജിസ്‌ട്രേറ്റിനു മുമ്പാകെ രഹസ്യ മൊഴി നല്‍കും. തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് ഇന്നുച്ചകഴിഞ്ഞു 2.30നു ബിജു രമേശ് മൊഴി നല്‍കുന്നത്.

ബിജു രമേശ് മാധ്യമങ്ങള്‍ വഴി പുറത്തുവിട്ട ശബ്ദരേഖയുടെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ളവ കോടതിക്കു കൈമാറും. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ടു തനിക്കറിയാവുന്ന എല്ലാ വിവര ങ്ങളും മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കുമെന്നു ബിജു രമേശ് അറിയിച്ചിട്ടുണ്ട്. വിചാരണവേളയില്‍ സാക്ഷി കൂറു മാറാതിരിക്കാനാണ് അന്വേഷണ സംഘം കോടതിയില്‍ മൊഴി യെടുക്കുന്നത്.

Top