തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനഫലം ചോര്‍ന്നതിനെക്കുറിച്ച് ആഭ്യന്തരവകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
നുണപരിശോധനാ ഫലം ചോര്‍ന്നതെങ്ങനെ എന്നറിയില്ല. പരിശോധനാ ഫലത്തിന്റെ റിപ്പോര്‍ട്ട് നല്‍കുന്നത് കോടതിയിലാണ്. കോടതിയും വിജിലന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തരവകുപ്പ് അറിയാറില്ല. ഫോറന്‍സിക് ഫലം സീലുവെച്ച കവറിലാണ് കോടതിയില്‍ കൈമാറുന്നത്. ഇത് എങ്ങനെ മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്ന് അന്വേഷിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കസ് അന്വേഷണം നീണ്ടു പോകുന്നതില്‍ തനിക്കും അതൃപ്തിയുണ്ടെന്നും എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


