ബാര്‍ കോഴ: നിയമസഭയില്‍ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ ബഹളം. ബാര്‍ കോഴക്കേസില്‍ സ്പീക്കറുടെ മറുപടിക്കെതിരെയാണ് പ്രതിപക്ഷം ബഹളം.

നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാര്‍ കോഴക്കേസില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. അതേസമയം. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്ന സ്പീക്കര്‍ എന്‍. ശക്തന്റെ പരാമര്‍ശം പ്രതിഷേധത്തിന് വഴിവച്ചു.

സ്പീക്കറല്ല സര്‍ക്കാരാണ് മറുപടി പറയേണ്ടതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാണിക്കെതിരായ കുറ്റപ്പത്രം രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി അട്ടിമറിച്ചു.

വിജിലന്‍സ് റിപ്പോര്‍ട്ടിലെ വസ്തുതകള്‍ സ്പീക്കര്‍ എങ്ങനെ മനസിലാക്കി. ഡയറക്ടര്‍ ഇക്കാര്യങ്ങള്‍ സ്പീക്കറെ നേരിട്ട് അറിയിച്ചെങ്കില്‍ രേഖകള്‍ സഭയില്‍ വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Top