ബാര്‍ കോഴ: കോണ്‍ഗ്രസ് മന്ത്രിമാര്‍ പണംവാങ്ങിയിട്ടില്ലെന്ന് സുധീരന്‍

തിരുവനന്തപുരം: ബാറുടമകളുടെ കൈയില്‍ നിന്നും കോണ്‍ഗ്രസ് മന്ത്രിമാര്‍ പണം വാങ്ങിയെന്ന ആരോപണത്തെ എതിര്‍ത്ത് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴ വാങ്ങിയെന്ന് ബാര്‍ ഉടമ ബിജു രമേശ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ മൂലം നഷ്ടം സംഭവിച്ചവരുടെ പരിഭ്രാന്തിയാണിത്. തെളിവുണ്ടെങ്കില്‍ ഹാജരാക്കട്ടെ, എന്നിട്ടാകാം അന്വേഷണമെന്നും സുധീരന്‍ പറഞ്ഞു.

മുഴുവന്‍ പേരുകളും പുറത്തുവിടുമെന്നും പറഞ്ഞ ബിജു കെ.എം.മാണിക്കെതിരായ ആരോപണത്തില്‍ പ്രാഥമികതെളിവു വിജിലന്‍സിനു കൈമാറിയെന്നും വ്യക്തമാക്കി. റെക്കോര്‍ഡ് ചെയ്യപ്പെട്ട രേഖകളുണ്ട്. അന്വേഷണത്തിന്റെ അടുത്തഘട്ടത്തില്‍ രേഖകള്‍ കൈമാറും. മാണിക്ക് മൂന്ന് ഗഡുവായി ഒരുകോടി രൂപ നല്‍കി, അവസാനം നല്‍കിയത് ഏപ്രില്‍ രണ്ടിന്. പണംനല്‍കിയെന്നത് അസോസിയേഷന്‍ പ്രസിഡന്റ് ഡി.രാജ്കുമാര്‍ നിഷേധിച്ചിട്ടില്ല. കോഴ വിവാദത്തില്‍ അരൂരിലെ ബാറുടമ നിലപാട് മാറ്റിയത് ഭയംമൂലമെന്നും ബിജു രമേശ് പറഞ്ഞിരുന്നു.

Top