തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ഗുരുതര പ്രശ്‌നമെന്ന് മന്ത്രി കെ.എം മാണി. ഇക്കാര്യം ആഭ്യന്തര വകുപ്പ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തെ ക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അന്വേഷണത്തെ ഒരു രീതിയിലും സ്വാധീനിക്കാന്‍ ശ്രമിക്കുന്നില്ലെന്നും മാണി പ്രതികരിച്ചു.


