തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ കുറ്റപത്രത്തില്‍ തന്റെ പേര് വന്നാല്‍ പ്രത്യാഘാതം ചെറുതാകില്ലെന്ന് ധനമന്ത്രി കെ.എം മാണിയുടെ മുന്നറിയിപ്പ്.
കേരളാ കോണ്‍ഗ്രസിന്റെ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മോഴിമാത്രം പരിഗണിച്ച് കുറ്റപത്രം പാടില്ലെന്നും മാണി പറഞ്ഞു.
മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സ് സംഘം അന്തിമ നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് കേരള കോണ്‍ഗ്രസ് (എം) നിലപാട് കടുപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.
അമ്പിളി താത്പര്യങ്ങളുള്ള സാക്ഷി മാത്രമെന്നും വിശദീകരണം. മുഖ്യമന്ത്രി തനിക്കൊരു വാക്ക് തന്നിട്ടുണ്ട് അത് മുഖ്യമന്ത്രി പാലിക്കണമെന്നും മാണി വ്യക്തമാക്കി.


