ബാര്‍ കോഴ: ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് കെ.എം മാണി

കോട്ടയം: ബാറുകള്‍ തുറക്കാന്‍ കോഴ വാങ്ങിയെന്ന ബാറുടമയുടെ ആരോപണത്തെ എതിര്‍ത്ത് കെ.എം മാണി. താന്‍ ആരുടേയും കൈയില്‍ നിന്ന് കോഴ വാങ്ങിയിട്ടില്ലെന്നും ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണെന്നും മാണി പറഞ്ഞു.

ഗൂഢാലോചനയ്ക്ക് പിറകില്‍ മുഖ്യമന്ത്രിയാണെന്ന് കരുതുന്നില്ല. മുഖ്യമന്ത്രിയാണ് കെഎം മാണിക്കെതിരെയുളള ആരോപണങ്ങള്‍ക്ക് പിന്നിലെന്ന ചീഫ് വിപ്പ് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു. ഇതിലൂടെ കേരളാ കോണ്‍ഗ്രസിനെയോ തന്നെയോ നിര്‍വീര്യമാക്കിക്കളയാമെന്നാണ് ആരെങ്കിലും കരുതുന്നതെങ്കില്‍ അതു നടപ്പില്ല. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top