ബാര്‍ കോഴ: അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ വിഷമമില്ലെന്ന് കെ.എം മാണി

കൊച്ചി: ബാര്‍ കോഴ കേസില്‍ അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ വിഷമമില്ലെന്ന് ധനമന്ത്രി കെ.എം മാണി. സത്യം പുറത്തുവരട്ടെയെന്നും കൂടുതല്‍ അന്വേഷണം വേണമെങ്കില്‍ ആകാമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം ഒരിക്കലും തടയാന്‍ പാടില്ല. ഇതുവരെ കാണാത്ത തരത്തിലുള്ള വിശദമായ വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്നും കെ.എം മാണി പ്രതികരിച്ചു.

ബാര്‍ കോഴക്കേസുമായി ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ റിപ്പോര്‍ട്ട് പുറത്തായതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ നുണ പരിശോധനാ റിപ്പോര്‍ട്ട് പുറത്തായതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

Top