ബാര്‍ കോഴ:സിബിഐ അന്വേഷണം വേണ്ടെന്ന് പിണറായി വിജയന്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നിലപാടിനെ തള്ളിയാണ് പിണറായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും അധികം പേരുേദാഷം കേള്‍പ്പിച്ച അന്വേഷണസംഘമാണ് സി.ബി.ഐ. സംസ്ഥാനത്തെ പോലീസ് ഇത്രത്തോളം പേരുദോഷം കേള്‍പ്പിച്ചിട്ടില്ല. കൂട്ടിലടച്ച തത്ത എന്നാണ് സുപ്രീംകോടതി പോലും സി.ബി.ഐയെ വിശേഷിപ്പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണത്തിന്റെ പ്രധാന ചുമതലകളില്‍ ഉള്ളവര്‍ അഴിമതിയില്‍ പങ്കാളികളാണ്. മാണിയിലേക്ക് മാത്രം അന്വേഷണം ചുരുങ്ങിയാല്‍ പോരാ. കേസില്‍ ഏത് തരം അന്വേഷണം വേണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്നും പാര്‍ട്ടിയുടെ അഭിപ്രായം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാറുകള്‍ തുറക്കുന്നതിനായി കെ.എം മാണിയ്ക്ക് ഒരുകോടി രൂപ കോഴ നല്‍കിയെന്ന ആരോപണവുമായി ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. തുടര്‍ന്നാണ് വിഷയത്തില്‍ വി.എസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.

Top