തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയെ വിജിലന്‍സ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് മാണിയോട് സമയം ചോദിച്ചു. എന്നാല്‍ തിരക്കുകളുള്ളതിനാല്‍ സമയം പിന്നീട് അറിയിക്കാമെന്നും മാണിയുടെ ഓഫീസ് വിജിലന്‍സിനെ അറിയിച്ചതായാണു സൂചന.
ഇതിനിടെ ബിജു രമേശിന്റെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടികാട്ടി വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി.


