ബാര്‍ അസോസിയേഷന്‍ അടിയന്തര യോഗം വ്യാഴാഴ്ച ചേരും

കൊച്ചി: ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ അടിയന്തര എക്‌സിക്യൂട്ടിവ് യോഗം ആറിന് കൊച്ചിയില്‍ ചേരും. കോഴ വിവാദം യോഗത്തില്‍ ചര്‍ച്ചയായേക്കും. വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശാണ് യോഗം വിളിച്ചത്. സംസ്ഥാന പ്രസിഡന്റിനെ മാറ്റണമെന്ന് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ആവശ്യപ്പെട്ടു. സംഘടന നടത്തിയ പണപ്പിരവും യോഗത്തില്‍ വിഷയമാകും.

പ്രസിഡിന്റിനെ മാറ്റണമെന്നാണ് ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളുടേയും അഭിപ്രായം. മാണിക്കെതിരെ ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നെങ്കിലും അതിനോട് അനുകൂല മനോഭാവമായിരുന്നില്ല പ്രസിഡന്റിന് ഉണ്ടായിരുന്നത്.

Top