ബാര്‍കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സാറാ ജോസഫ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസില്‍ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.സാറാ ജോസഫ് നല്‍കിയ ഹര്‍ജി അപക്വമെന്നും കോടതി കുറ്റപ്പെടുത്തി. കേസില്‍ പോലീസിന് ഉചിതമായ അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു.

Top