ബാര്‍ കോഴക്കേസ്: മന്ത്രി കെ.എം മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കെതിരെ ബാര്‍കോഴക്കേസില്‍ തെളിവില്ലെന്ന് വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്. മാണിക്കെതിരായ ബാര്‍ കോഴയില്‍ അഴിമതിയോ ഔദ്യോഗിക പദവിയുടെ ദുരുപയോഗമോ നടന്നിട്ടില്ലന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രിസഭാ യോഗത്തില്‍ മാണി ബാറുടമുകള്‍ക്ക് അനുകൂലമായി നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. മാണിക്ക് ഇതില്‍ എന്തെങ്കിലും പ്രത്യേക താത്പര്യമുണ്ടായിരുന്നതായും കണ്ടെത്താനായിട്ടില്ല. മന്ത്രിസഭാ തീരുമാനം പ്രതികൂലമായതിനാല്‍ അഴിമതി നടന്നു എന്ന് പറയാനാവില്ല. അമ്പളിയുടെ മൊഴിയും നുണപരിശോധനാ ഫലവും പൂര്‍ണമായി പൊരുത്തപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

രണ്ട് തവണ പാലയിലെത്തി ബാറുടമകള്‍ മാണിയെ കണ്ടിട്ടുണ്ട്. ബാറുടമകളില്‍ നിന്ന് സംഘടന വ്യാപകമായി പണം പിരിപിരിച്ചിട്ടുണ്ട്. എന്നാല്‍ പണം മാണിക്ക് സംഘടന നല്‍കിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top