ബാര്‍കോഴകേസില്‍ നിയമോപദേശം വിലകൊടുത്ത് വാങ്ങിയത്: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബാര്‍കോഴകേസില്‍ നിയമോപദേശം വിലകൊടുത്ത് വാങ്ങിയതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയാല്‍ കോടതിയെ സമീപിക്കുമെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം കൊടുത്തു വാങ്ങിയ നിയമോപദേശം കൊണ്ടാണ് മാണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബാര്‍ കേസില്‍ സമ്മര്‍ദമുണ്ടായതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ സമ്മതിച്ചു കഴിഞ്ഞു. ആരാണ് ചെന്നിത്തലയെ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു. കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നീതി ന്യായവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിലപാടാണ് കേസില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top