ബാഗ്ദാദില്‍ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ബാഗ്ദാദില്‍ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരിക്കേറ്റു. ബാഗ്ദാദിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വാഹന പാര്‍ക്കിംഗ് മേഖലയിലാണു സ്‌ഫോടനമുണ്ടായത്.

ബാബിലോണ്‍ ഹോട്ടലില്‍ നടന്ന സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അല്പസമയത്തിനു ശേഷം സമീപമുള്ള മെരിഡിയന്‍ ഹോട്ടലിലും സ്‌ഫോടനം ഉണ്ടായി. ഇവിടെ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Top