ബാംഗ്ലൂര്‍ സ്വകാര്യസ്‌കൂളില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ ഇന്ദിരാനഗറിലെ സ്വകാര്യസ്‌കൂളില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ആറുവയസുമാത്രം പ്രായമുള്ള ബാലികയെ ഹിന്ദി അധ്യാപകനാണ് പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഹിന്ദി അധ്യാപകനായ ജയഷങ്കറെ (40) പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ടു തവണയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ബുധനാഴ്ച സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി അവശനിലയിലായിരുന്നു.

ഉടന്‍ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സ്‌കൂളിലെ പെണ്‍കുട്ടികളുടെ ടോയിലെറ്റില്‍വച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

Top