ബഹിരാകാശത്തൊരു അപൂര്‍വ കൂടിക്കാഴ്ച്ച!

കഴിഞ്ഞ ദിവസം അപൂര്‍വ്വമായൊരു കൂടിക്കഴ്ചക്ക് പ്രപഞ്ചം സാക്ഷിയായി. സൈഡിംഗ് സ്പ്രിംഗ് എന്ന വാല്‍നക്ഷത്രം ഇന്നലെ രാത്രി 11.57 ഓടുകൂടി ചൊവ്വയുടെ അടുത്തുകൂടി കടന്നുപോയി. വാല്‍നക്ഷത്രം കടന്നുപോകുമെന്ന് നേരത്തെ അറിഞ്ഞതിനാല്‍ ഇന്ത്യയുടെ ചൊവ്വാപര്യവേഷണപേടകം മംഗള്‍യാന്റെ ഭ്രമണപഥം മാറ്റിയിരുന്നു. ചൊവ്വയില്‍ നിന്ന് 1,39,500 കിലോമീറ്റര്‍ ദൂരത്തിലാണ് വാല്‍നക്ഷത്രം കടന്നുപോകുന്നത്.

സൈഡിംഗ് സ്പ്രിംഗിന്റെ വേഗത 56 കിലോമീറ്ററായിരുന്നു. വാല്‍ നക്ഷത്രം കടന്നുപോകുമ്പോള്‍ നിരീക്ഷിക്കുന്നതിനു പഠിക്കുന്നതിനുമായി മംഗള്‍യാന്‍ ഉള്‍പ്പടെയുള്ള പര്യവേഷണപേടകങ്ങളെ രാജ്യങ്ങള്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. പ്രപഞ്ചം ഉണ്ടായ കാലത്തുതന്നെ രൂപപ്പെട്ടതാണ് ഈ വാല്‍നക്ഷത്രമെന്നാണ് ഗവേഷകര്‍ പറയുന്നത്. കോടാനുകോടി വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യാമായാണ് വാല്‍നക്ഷത്രം സൗരയൂഥത്തിലേക്ക് പ്രവേശിക്കുന്നത്. ഓസ്‌ട്രേലിയയിലെ സൈഡിംഗ് സ്പ്രിംഗ് വാനനിരീക്ഷണ കേന്ദ്രമാണ് വാല്‍നക്ഷത്രത്തെ ആദ്യമായി കണ്ടെത്തിയത്.

ഈ വാല്‍ നക്ഷത്രം ഉണ്ടാക്കുന്ന പൊടിപടലം മംഗള്‍യാന്റെ എഞ്ചിന് തകരാര്‍ സൃഷ്ടിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മംഗള്‍യാന്റെ ദിശ ഐഎസ്ആര്‍ഒ മാറ്റിയതിനാല്‍ മഗള്‍യാന്‍ സുരക്ഷിതമാണ്. എന്നാല്‍ വാല്‍ നക്ഷത്രം ഇത്രയും അടുത്ത് വരുന്നതിനാല്‍
വാല്‍നക്ഷത്രത്തെപ്പറ്റി പഠിക്കുന്നത് ഗ്രഹങ്ങളുടെ രൂപീകരണത്തെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

Top