ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ ഇറാന്‍ വനിതയെ തൂക്കിലേറ്റി

ടെഹ്‌റാന്‍: മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തിയെന്ന കേസില്‍ ഇറാനില്‍ യുവതിയെ തൂക്കിലേറ്റി. റെയ്ഹാനെ ജബാരിയെന്ന ഇരുപത്താറുകാരിയെയാണ് ഇന്നലെ തൂക്കിലേറ്റിയത്. ബലാത്സംഗം ചെറുക്കുന്നതിനിടെയാണ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത്.

ജബാരിയുടെ വധശിക്ഷ നടപ്പാക്കരുതെന്നു ലോകമെമ്പാടുമുയര്‍ന്ന മുറവിളി അവഗണിച്ചാണ് ഇറാന്‍ ശിക്ഷ നടപ്പാക്കിയത്. ഇറാന്റെ നടപടിയെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അപലപിച്ചു. ജബാരിക്കെതിരായ വിധിക്കെതിരേ വന്‍പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ശിക്ഷ ലഘൂകരിച്ചേക്കുമെന്നു സൂചനയുണ്ടായിരുന്നു. എന്നാല്‍, ജബാരിക്കു മാപ്പുനല്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ തയാറായില്ല.

2007ലാണു വധശിക്ഷക്കാധാരമായ സംഭവം നടക്കുന്നത്. കറിക്കത്തി ഉപയോഗിച്ചു മധ്യവയസ്‌കനെ കൊലപ്പെടുത്തിയ ജബാരി അന്നുമുതല്‍ ജയിലിലായിരുന്നു

Top