ബദല്‍മുന്നണി, ഘടകക്ഷി വിഷയങ്ങളില്‍ വീഴ്ച പറ്റിയെന്ന് സിപിഎം

തിരുവനന്തപുരം: ബദല്‍മുന്നണി, ഘടകക്ഷി വിഷയങ്ങളില്‍ വീഴ്ചവന്നെന്നു സിപിഎം കരട് അവലോകന രേഖാ റിപ്പോര്‍ട്ട്. രണ്ടു ദിവസമായി നടന്ന പി.ബി യോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ സമീപനങ്ങളെക്കുറിച്ചുള്ള കരട് അവലോകനരേഖയിലാണ് പാര്‍ട്ടിയുടെ സ്വയംവിമര്‍ശനം. ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയത് തിരിച്ചടിയായി. പാര്‍ട്ടിയുടെ ജനകീയ അടിത്തറ വര്‍ധിപ്പിക്കാനും കഴിഞ്ഞില്ല. 2004 ല്‍ യു.പി.എ സര്‍ക്കാരിനെ പിന്തുണച്ചതില്‍ തെറ്റില്ലെന്നു വിലയിരുത്തിയ പാര്‍ട്ടി ആ ബന്ധത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും പറയുന്നു.

Top