ബഡ്ജറ്റ് ഫോണ്‍ ശ്രേണിയില്‍ ലാവയുടെ പുതിയ മോഡല്‍ ഫ്‌ളെയര്‍ സീ വണ്‍

ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ ശ്രേണിയില്‍ ലാവ വിപണിയിലെത്തിക്കുന്ന മോഡലാണ് ഫ്‌ളെയര്‍ സീ വണ്‍. സ്‌നാപ് ഡീലില്‍ 5,699 രൂപയ്ക്കാണ് വില്പന.

ആന്‍ഡ്രോയിഡ് 5.0 ലോലിപ്പോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളെയര്‍ സീ വണ്ണില്‍ ഡ്യുവല്‍ സിം,2ജി, 3ജി സൗകര്യങ്ങളുണ്ട്. 1.3 ജിഗാഹെട്‌സ് ക്വോഡ് കോര്‍ പ്രൊസസര്‍ കരുത്തേകുന്ന ഫോണില്‍ അഞ്ച് ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ലേയാണ് ഉള്ളത്.

ഒരു ജിബി റാം, എല്‍.ഇ.ഡി ഫ്‌ളാഷോടെ അഞ്ച് മെഗാ പിക്‌സല്‍ റിയര്‍ ക്യാമറ, മുന്നില്‍ രണ്ട് മെഗാ പിക്‌സല്‍ ക്യാമറ, എട്ട് ജിബി ഇന്റേണല്‍ മെമ്മറി, 2000 എം.എ.എച്ച് ബാറ്ററി എന്നിവ മികവുകളാണ്.

Top