ബജ്‌റംഗി ഭായ്ജാന്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടി

മുംബൈ: സല്‍മാന്‍ ഖാന്‍ ചിത്രം ബജ്‌റംഗി ഭായ്ജാന്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടി. കഴിഞ്ഞ ദിവസമാണ് ചിത്രം 200 കോടി കലക്റ്റ് ചെയ്തത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച കലക്ഷന്‍ നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ 100 കോടി ക്ലബില്‍ ഇടം നേടിയ ചിത്രമെന്ന റെക്കോഡ് ഭായ്ജാന്‍ സ്വന്തമാക്കിയത് കഴിഞ്ഞ ആഴ്ചയാണ്.

ആമിര്‍ ഖാന്റെ പികെയെയും ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂ ഇയറിനെയും കലക്ഷന്റെ കാര്യത്തില്‍ പിന്നിലാക്കി ചിത്രം മുന്നേറുകയാണ്. ജൂലൈ 17നാണ് ഭായ്ജാന്‍ തിയെറ്ററുകളിലെത്തിയത്. നൂറു കോടി ക്ലബില്‍ ഇടം നേടുന്ന സല്‍മാന്റെ എട്ടാമത്തെ ചിത്രമാണിത്. കിക്ക്, ബോഡിഗാര്‍ഡ്, ഏക്താ ടൈഗര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ബജ്‌റംഗിയുമെത്തുന്നത്.

സല്‍മാന്റെ ഭാഗ്യനായിക കരീന കപൂറാണ് ബജ്‌റംഗി ബായ്ജാനിലും നായിക. സൂരജ് ഭര്‍ജാത്യ സംവിധാനം ചെയ്യുന്ന സോനം കപൂര്‍ നായികയായി എത്തുന്ന പ്രേം രത്തന്‍ ധന്‍ പായോയാണ് ഇനി സല്‍മാന്റേതായി തിയെറ്ററുകളിലെത്താനുള്ളത്.

Top