തിരുവനന്തപുരം: ബാര്‍ കോഴയില്‍ എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ബജറ്റ് ദിവസം നിയമസഭ വളയാന്‍ എല്‍ഡിഎഫ് തീരുമാനമായി. സമരത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ ഉപസമിതി രൂപീകരിച്ചു.
ബജറ്റ് ദിവസം സഭയ്ക്കകത്തും പ്രക്ഷോഭം നടത്താനും തീരുമാനിച്ചു. സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കും.
സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ നിന്നും വിട്ടു നിന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ യോഗത്തില്‍ പങ്കെടുത്തു. സിപിഎമ്മിലും സിപിഐയിലും പുതിയ സംസ്ഥാന സെക്രട്ടറിമാര്‍ ചുമതലേയറ്റ ശേഷമുള്ള ആദ്യ യോഗമായിരുന്നു ഇത്.
ബാര്‍ കോഴ വിഷയത്തില്‍ കെ.എം. മാണിക്കെതിരേയും സോളാര്‍, നിസാം കേസുകളില്‍ മുഖ്യമന്ത്രിക്കെതിരേയുമുള്ള സമര പരിപാടികളാണ് യോഗം ചര്‍ച്ച ചെയ്തത്. 13നാണ് ബജറ്റ് നിശ്ചയിച്ചിരിക്കുന്നത്.


