ബങ്കറിനടിയില്‍ ബോംബ് നിര്‍മ്മാണ യൂണിറ്റ് കണ്ടെത്തി

ഡബ്ലിന്‍ : അണ്ടര്‍ഗ്രൗണ്ട് ബോംബ് നിര്‍മ്മാണ യൂണിറ്റ് ഏവരേയും ഞെട്ടിച്ചു. ബങ്കറിനടിയില്‍ സ്ഥാപിച്ചിരുന്ന ബോംബ് നിര്‍മ്മാണ യൂണിറ്റാണ് പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംശയാസ്പദമായ നിലയില്‍ രണ്ടു പേരെ ഇതിനകത്തു നിന്ന് പൊലീസ് പിടികൂടി. ബ്ലെസിംഗ്സ്റ്റണ്‍ റോഡിനു സമീപത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് ബോംബ് നിര്‍മ്മാണ യൂണിറ്റ് കണ്ടെത്തിയത്.

കെമിക്കലുകള്‍ മിക്‌സ് ചെയ്യുന്ന നിലയില്‍ രണ്ടു വിദ്ദേശ പൗരന്‍മാരെ അതിനകത്തു നിന്നു കണ്ടെത്തിയത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഉടമസ്ഥനാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തോടനുബന്ധിച്ച് ആരേയും ഇതു വരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലും അന്വേഷണവും തുടരുകയാണ്. ലോക്കുകള്‍ തകര്‍ത്താണ് രണ്ടു വിദ്ദേശികള്‍ അകത്തു കയറിയതെന്ന് പൊലീസ് അറിയിച്ചു. ബോംബ് നിര്‍മ്മിക്കുവാനാണ് ഇവര്‍ അകത്തു കടന്നത്. ഇതിനു സമീപം പബ് സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നു. ബോംബ് നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് ഹൈഡ്രോക്ലോറിക് ആസിഡ്, സല്‍ഫൈറ്റ് ഉത്പ്പന്നങ്ങള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.

Top